Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-07 11:03:25am IST

ന്യൂഡല്‍ഹി : ഡല്‍ഹി, ഹരിയാന, ചണ്ഡീഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യതലസ്ഥാനത്തെ താപനില 27 മുതല്‍ 37 ഡിഗ്രീ സെല്‍ഷ്യസ് വരെ ആണെങ്കിലും ആകാശം മേഘാവൃതമായാണ് കാണപ്പെടുന്നത്. മഴ ലഭ്യമായാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കനത്ത ചൂടില്‍ വലയുന്ന ജനങ്ങള്‍ക്ക് അതൊരു ആശ്വാസമായിരിക്കും.

ഡല്‍ഹിയില്‍ ഇത്തവണ ചൂട് 40 ഡിഗ്രീ സെല്‍ഷ്യസ് വരെ വര്‍ദ്ധിച്ചിരുന്നു. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന് അനുകൂലമായതിനാല്‍ ഹരിയാനയുടെ ചിലഭാഗങ്ങളിലും പഞ്ചാബിലും രാജസ്ഥാന്റെ ചില പ്രദേശത്തും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അതേസമയം 9, 10 തീയതികളില്‍ ഉത്തര്‍പ്രദേശിന്റെ തെക്കുഭാഗങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മധ്യപ്രദേശിന്റെ വടക്കു പ്രദേശങ്ങളിലും അതി ശക്തമായ തോതില്‍ മഴലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Top