News Desk

2021-05-05 05:33:53 pm IST
ദോഹ: രാജ്യത്ത് റമദാനില്‍ പാലുല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് 200 ശതമാനം വര്‍ധിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നോമ്പ് കാലത്ത് ദഹനത്തിന് വളരെയധികം സഹായകരമാണ് പാലുല്‍പ്പന്നങ്ങള്‍ പ്രത്യേകിച്ച് യോഗാര്‍ട്ട്. വിപണിയില്‍ ഇവയുടെ വില്‍പ്പന റമദാനില്‍ വളരെയധികം വര്‍ധിച്ചതായി കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നു, രാജ്യത്തെ വര്‍ധിച്ചു വരുന്ന താപനിലയും തണുപ്പിച്ച പാല്‍ ഉല്‍പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.   

റമദാന്‍ വിഭവങ്ങള്‍ തയ്യാറുക്കുന്നതിന്റെ ഭാഗമായി ചീസ്, പാല്‍, ക്രീം ഉത്പന്നങ്ങളുടെ വിപണനവും വര്‍ധിച്ചിട്ടുണ്ട്. പാലുല്‍പ്പന്നങ്ങള്‍ വളരെയധികം വേഗത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നത് കൊണ്ട് വീട്ടമ്മമാര്‍ക്കും ഇക്കാര്യത്തില്‍ പാചകം എളുപ്പമാകുന്നുണ്ട്.

അതേസമയം, നിലവില്‍ രാജ്യത്തെ താപനിലക്ക് അനുസൃതമായി പോവുകയാണെങ്കില്‍ വരും മാസങ്ങളിലും പാലുല്‍പ്പന്നങ്ങള്‍ക്ക് ഇതേ ആവശ്യകതയുണ്ടാകുമെന്ന് രാജ്യത്തെ കച്ചവടക്കാരെ ഉദ്ധരിച്ച് പ്രാദേശിക പത്രം വിലയിരുത്തി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top