News Desk

2021-04-13 09:18:48 pm IST
ദോഹ: രാജ്യത്ത് റമദാന്‍ മാസം ഓണ്‍ലൈന്‍ ഡെലിവറി സംവിധാനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതായി ഈ രംഗത്തെ പ്രമുഖരെ ഉദ്ധരിച്ച് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.

മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഖത്തറില്‍ പതുക്കെയാണ് ഓണ്‍ലൈന്‍ ഡെലിവറി, ഷോപ്പിങ് സംവിധാനങ്ങള്‍ക്ക് പ്രിയമേറിവരുന്നതെങ്കിലും ഈ റമദാനില്‍ ശക്തമായ തിരക്കാണ് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൊവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ എന്തുകൊണ്ടും ഭക്ഷണ സാധനങ്ങള്‍, തുണിത്തരങ്ങള്‍, ഗ്രോസറികള്‍ എന്നിവയുടെ ഷോപ്പിംഗ് ഓണ്‍ലൈന്‍ വഴിയാക്കുന്നതാണ് നല്ലതെന്ന് ഖത്തര്‍ നിവാസികള്‍ അഭിപ്രായപ്പെടുന്നു. 

ഓണലൈന്‍ ഡെലിവറി സംവിധാനങ്ങള്‍ ഈ രംഗത്ത് പുലര്‍ത്തി പോരുന്ന കൃത്യനിഷ്ഠതയും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ഗുണകരമാണ്.

റമദാനില്‍ ഭക്ഷണ സാമഗ്രികളുടെയും തുണിത്തരങ്ങളുടെയും ഓണ്‍ലൈന്‍ വില്‍പ്പനയാണ് ഇപ്പോള്‍ ശക്തമായി കൊണ്ടിരിക്കുന്നതെന്നും രാജ്യത്ത് പ്രമുഖ ബ്രാന്‍ഡുകളും റെസ്റ്റോറന്റുകളും തങ്ങളുടെ വിപണനവും മാര്‍ക്കറ്റിങ്ങും ഓണ്‍ലൈനിലൂടെ ശക്തപ്പെടുത്തിയതായും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top