News Desk

2021-11-07 06:12:06 pm IST

ദോഹ: ഖത്തറില്‍ പെട്ടെന്നുള്ള കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ കടല്‍ത്തീരങ്ങള്‍ ഭാഗികമായി മേഘാവൃതമായിരിക്കും. കൂടാതെ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കടല്‍ത്തീരത്ത് കാറ്റടിക്കുക പ്രധാനമായും തെക്ക് പടിഞ്ഞാറ് നിന്നായിരിക്കും. വടക്ക് പടിഞ്ഞാറ് മുതല്‍ വടക്ക് കിഴക്ക് വരെ ഏഴു മുതല്‍ 17 നോട്ട് വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. 

ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം, ദൃശ്യപരത നാലു മുതല്‍ 8/3 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും. ഒന്നു മുതല്‍ രണ്ട് അടി വരെയും ചിലപ്പോള്‍ മൂന്നു അടി വരെയും തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top