News Desk

2021-03-22 10:45:33 am IST

റിയാദ്: റീ എന്‍ട്രി വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ആശ്രിത വിസക്കാര്‍ക്ക് രാജ്യത്ത് തിരിച്ചെത്തുന്നതിന് തടസ്സമില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗം. പുതിയ വിസയില്‍ വേണം തിരിച്ചെത്താന്‍.

കൊവിഡിനെ തുടര്‍ന്ന് നാട്ടില്‍ പോയി തിരിച്ചെത്താന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. എന്നാല്‍, തൊഴില്‍ വിസക്കാര്‍ റീ എന്‍ട്രിയില്‍ പോയി തിരിച്ചു വരാതിരുന്നാല്‍ മൂന്ന് വര്‍ഷം വരെ വിലക്ക് നിലനില്‍ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഇവര്‍ക്ക് പഴയ സ്പോണ്‍സറുടെ കീഴിലേക്ക് തന്നെ വീണ്ടും വരുന്നതിന് വിലക്ക് തടസ്സമാകില്ലെന്നും ജവാസാത്ത് വൃത്തങ്ങള്‍ നേരത്തെ വിശദീകരിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top