Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ദോഹ: ബലിപ്പെരുന്നാൾ ആഘോഷമാക്കാൻ സന്ദർശകരെ സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ് അൽ ഷീഹാനിയയിലെ മരുഭൂമിത്തോട്ടം .ഇതിനായി നഗരസഭ -പരിസ്ഥിതി മന്ത്രാലയം (എംഎംഇ)  മരുഭൂമിത്തോട്ടത്തിൽ അവശ്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.സന്ദർശകർക്കായി എല്ലാ സൗകര്യങ്ങളും സേവനങ്ങളും പൂന്തോട്ടത്തിൽ ഉണ്ടെന്ന് എംഎംഇ  പത്രക്കുറിപ്പിൽ  അറിയിച്ചു.

ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി, സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു. കളിസ്ഥലങ്ങളിലും സ്പാ പൂളുകളിലും ശുചീകരണവും അറ്റകുറ്റപ്പണികളും നടത്തി. കൂടാതെ അവശ്യ സേവനങ്ങൾ ഉറപ്പാക്കാൻ തോട്ടത്തിൽ അടിയന്തര ടാസ്‌ക് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഈദ് അൽ-അദാ അവധിക്കാലത്ത് രാവിലെ 6 മുതൽ രാത്രി 11 വരെ സന്ദർശകർക്കായി മരുഭൂമി ഉദ്യാനം തുറക്കും.ഹരിത പ്രദേശങ്ങളും വിനോദ സ്ഥലങ്ങളും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതു ഉദ്യാനങ്ങളും പാർക്കുകളും സ്ഥാപിക്കാനുള്ള എംഎംഇയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ വർഷം ഏപ്രിലിൽ പാർക്ക്  പ്രവർത്തനം ആരംഭിച്ചത്.

 

Top