Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പുറത്ത്. ശബ്ദ രേഖയാണ് പുറത്തായത്. കൊല്ലപ്പെടുന്നതിന് തൊട്ട് മുന്‍പ് അദ്ദേഹവും കൊലയാളികളുമായി സംസാരിക്കുന്നതുള്‍പ്പെടെയുള്ള ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. 

ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ച്‌ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെയും സൗദി ഹിറ്റ് സ്‌ക്വാഡിന്റെയും ഓഡിയോ റെക്കോര്‍ഡിംഗുകളുടെ പകര്‍പ്പുകള്‍ തുര്‍ക്കി ദിനപത്രം സബാഹ് ആണ് പുറത്തുവിട്ടത്. 

2018 ഒക്ടോബര്‍ 2 ന് കൊലപാതകത്തിന് തൊട്ട് മുമ്ബ് സൗദി എഴുത്തുകാരനും 15 അംഗ ഹിറ്റ് സ്‌ക്വാഡ് അംഗങ്ങളും തമ്മിലുള്ള സംഭാഷണങ്ങള്‍ തുര്‍ക്കിയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗമാണ് കണ്ടെത്തിയത്. ഈ സംഭാഷണം തിങ്കളാഴ്ച തുര്‍ക്കി ദിനപത്രം സാബാഹ് പുറത്ത് വിടുകയായിരുന്നു.

കൊലയ്ക്ക് ശേഷം ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കുന്നതിനെ കുറിച്ച്‌ ഡോക്ടര്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. തുര്‍ക്കി ദിനപത്രമായ സബയാണ് ഇത് പുറത്തുവിട്ടത്. തുര്‍ക്കിയിലെ ദേശീയ അന്വേഷണ ഏജന്‍സിയാണ് പത്രത്തിന് വിവരങ്ങള്‍ കൈമാറിയത്.

വിവാഹത്തിന് മുന്‍പായി ചില രേഖകള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഖഷോഗി സൗദി കോണ്‍സുലേറ്റിലെത്തിയത്. ഇതിനിടെ സൗദി ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥനായ മാഹെര്‍ അബ്ദുള്ള മുട്രെബ് ഖഷോഗിയെ ഒരു മുറിയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ഇരുവരും സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്.

തന്നെ പോകാന്‍ അനുവദിക്കണമെന്ന് ഖഷോഗി പറയുന്നുണ്ട്. എന്ത് ചെയ്യാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഖഷോഗി ചോദിക്കുന്നു. ഇരിക്കാന്‍ പറയുന്ന മുട്രെബ് താങ്കളെ റിയാദിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച്‌ ഇന്റര്‍പോളിന്റെ ഉത്തരവുണ്ടെന്നും മുട്രെബ് പറയുന്നു. തനിക്കെതിരെ കേസൊന്നുമില്ലെന്നാണ് ഖഷോഗി ഇതിന് നല്‍കുന്ന മറുപടി. തന്റെ പ്രതിശ്രുതവധു പുറത്ത് കാത്തുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

തന്നെ കണ്ടില്ലെങ്കില്‍ ആശങ്കപ്പെടേണ്ടെന്ന് കാണിച്ച്‌ മകന് സന്ദേശം എഴുതാന്‍ മുട്രെബ് ആവശ്യപ്പെടുന്നത് ശബ്ദരേഖയിലുണ്ട്. താന്‍ എന്താണ് മകനോട് പറയേണ്ടതെന്ന് ചോദിക്കുന്ന ഖഷോഗി കത്തെഴുതാന്‍ വിസമ്മതിക്കുന്നുണ്ട്. തുടര്‍ന്ന് മയക്കുമരുന്ന് കുത്തിവയ്ക്കുമ്ബോള്‍ തനിക്ക് ആസ്മയുണ്ടെന്നും ശ്വാസം മുട്ടുമെന്നും ഖഷോഗി പറയുന്നു. ഇതാണ് ഖഷോഗി പറയുന്ന അവസാന വാക്കുകള്‍.

കൊലപാതകത്തിന് ശേഷമുള്ള സംഭാഷണങ്ങളും പത്രം പുറത്തുവിട്ടു. ഖഷോഗ്ജിയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിന്റെ 30 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന സംഭാഷണമാണിത്. മൃതദേഹം വെട്ടിമുറിക്കാന്‍ നേതൃത്വം നല്‍കിയ സൗദി ജനറല്‍ സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റിലെ ഫോറന്‍സിക് എവിഡന്‍സ് വിഭാഗം മേധാവി ഡോക്ടര്‍ സലഹ് മുഹമ്മദ് അല്‍ തുബൈഗി പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. 

മൃതദേഹങ്ങള്‍ വെട്ടിമുറിക്കാന്‍ തനിക്ക് അറിയാമെന്നും എന്നാല്‍ ചൂട് വിട്ടുമാറാത്ത മൃതദേഹം താനിതുവരെയും കൈകാര്യം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ പറയുന്നു. മൃതദേഹങ്ങള്‍ വെട്ടിമുറിക്കുമ്ബോള്‍ താന്‍ സാധാരണയായി ഹെഡ്‌സെറ്റ് വയ്ക്കാറുണ്ടെന്നും വെട്ടിമുറിച്ച ശേഷം നിങ്ങളിത് സ്യൂട്ട്‌കേസിലാക്കി പുറത്തുകൊണ്ട് പോകണമെന്നും ഡോക്ടര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി കൊല്ലപ്പെട്ടത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല. സൗദി കോണ്‍സുലേറ്റില്‍വച്ചാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. ഇത് സൂചിപ്പിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Top