ദോഹ: പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ ഖത്തറിലെ പതിനാലു സര്‍ക്കാര്‍ സ്കൂളുകള്‍ വികസിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട അപേക്ഷ (ഇ.ഒ.ഐ) ക്ഷണിച്ചതായി അഷ്ഗാല്‍ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രാലായം, പൊതുമരാമത്തു വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ ജനസംഖ്യ വര്‍ദ്ധനവ് കണക്കിലെടുത്താണ് സ്കൂളുവുകളുടെ വികസനം സാധ്യമാക്കുന്നതെന്ന് അഷ്ഗാല്‍ അധികൃതര്‍ ഇതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
സ്കൂളുകളുടെ ഗുണമേന്മ, അടിസ്ഥാന സൗകര്യ വികാസം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുക തുടങ്ങിയ പദ്ധതികളും അഷ്ഗാല്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതു, സ്വകാര്യ പങ്കാളിത്തത്തില്‍ സ്കൂള്‍ വികസനത്തിനായി അഷ്ഗാലിന്റെ www.ashghal.gov.qa എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചു കൊണ്ട് ഇതുമായി ബന്ധപ്പെട്ട താല്പര്യം അറിയിക്കണമെന്ന് അഷ്ഗാല്‍ നിര്‍ദേശിച്ചു. മാര്‍ച്ച് ഒമ്പതാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക