News Desk

2021-02-09 07:16:39 pm IST
ദോഹ: 10-ാമത് ദേശീയ കായിക ദിനം ആഘോഷിച്ച് ഖത്തര്‍. 2011 ലെ 80-ാം നമ്പര്‍ അമീരി ഉത്തരവ് പ്രകാരമാണ് എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം ചൊവ്വാഴ്ച രാജ്യം ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. 

കായികത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തില്‍ അതിന്റെ പങ്കിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും വ്യക്തികളുടെ ദൈനംദിന ജീവിതത്തില്‍ കായികത്തിന്റെ അനിവാര്യതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്താനുമാണ് ഖത്തര്‍ ഈ ദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. 

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഓട്ടം, നീന്തല്‍, സൈക്ലിങ് എന്നിവ പോലുള്ള വ്യക്തിഗത മത്സരങ്ങള്‍ മാത്രമാണ് ഇപ്രാവശ്യം സംഘിടിപ്പിച്ചത്. മത്സരങ്ങള്‍ നടക്കുമ്പോള്‍ പൊതുജനസാന്നിധ്യം അനുവദിച്ചിരുന്നില്ല. ബോള്‍ മാച്ചുകള്‍ പോലുള്ള ശാരീരിക സമ്പര്‍ക്കമുള്ള മത്സരങ്ങളും അനുവദിച്ചിരുന്നില്ല. പരിമിതമായ സ്ഥലത്ത് നിരവധി ടീമുകള്‍ മത്സരിക്കുന്ന കായിക ഇനങ്ങളും അനുവദിച്ചിരുന്നില്ല. 

ഇതിനു പുറമെ, എല്ലാ കായിക മത്സരങ്ങളും ഔട്ട്ഡോര്‍ സ്ഥലങ്ങളിലാണ് നടത്തിയത്. ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഒഴിവാക്കുമെന്നും കൂടാതെ സ്‌കൂളുകളിലും ക്ലബ്ബുകളിലും കായിക മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ദേശീയ കായിക ദിന മത്സരത്തിന്റെ സംഘാടകര്‍ നേരത്തേ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. 

അതേസമയം, അമീര്‍ അദ്ദേഹത്തിന്റെ പെണ്‍കുട്ടികളോടൊപ്പം നടന്നുപോകുന്ന വിവിധതരത്തിലുള്ള ചിത്രങ്ങള്‍ക്ക് മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വന്‍ സ്വീകാര്യതയാണ് നല്‍കിയത്. നിത്യജീവിതത്തില്‍ കായികപരമായ പ്രവര്‍ത്തികളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിനായാണ് അമീര്‍ മക്കളോടൊപ്പം നടപ്പാതയിലൂടെ നടന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top