News Desk

2021-03-30 04:53:45 pm IST
ദോഹ: ഖത്തറില്‍ സാമൂഹിക അകലം പാലിക്കാത്തതിന് 50 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 285 പേരെ കൂടി അധികൃതര്‍ പിടികൂടി. ഇന്ന് ആകെ റിപ്പോര്‍ട്ട് ചെയ്തത് 340 നിയമ ലംഘനങ്ങളാണ്. ഇഹ്തിറാസ് ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് നാലു പേരും ക്വാറന്റൈന്‍ നടപടികള്‍ ലംഘിച്ചതിന് ഒരാളും ഇന്ന് പിടിയിലായി.

അതേസമയം, രാജ്യത്ത് കൊവിഡ് നിയമലംഘനങ്ങള്‍ വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം രാജ്യത്തുടനീളം പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

പൊതുസ്ഥലത്ത് മാസ്‌ക ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിക്കാതിരിക്കുക തുടങ്ങിയ പ്രതിരോധ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് അധികൃതര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നിരന്തരം മുന്നറിയിപ്പ് നല്‍കി വരുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top