News Desk

2021-11-13 09:23:24 pm IST
കൊച്ചി: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ ആളുകളുമായി ഇടപഴകിയതിന് നടന്‍ ജോജു ജോര്‍ജ്ജിനെതിരെ മരട് പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങിയതിനാണ് കേസ്. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ ജോജു 500 രൂപ പിഴയടക്കണം. 

അതേസമയം, ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ രണ്ട് പ്രതികള്‍ക്കു കൂടി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

പി.വൈ ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

ഇതിന് പുറമെ ഓരോരുത്തരും 37,500 രൂപ കെട്ടിവെക്കണമെന്നും വ്യവസ്ഥയുണ്ട്. ഇവര്‍ നവംബര്‍ ഒന്‍പതിനാണ് മരട് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top