News Desk

2021-04-23 06:09:09 pm IST
കുവൈത്ത് സിറ്റി: കാറിന്റെ പെയിന്റ് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് കുവൈത്തില്‍ സ്വദേശിയുടെ കുത്തേറ്റ് പ്രവാസി തൊഴിലാളിക്ക് പരിക്ക്.  ശുവൈഖ് വ്യവസായ മേഖലയിലാണ് സംഭവം ഉണ്ടായത്.

കാറിന്റെ ഉടമയായ കുവൈത്ത് സ്വദേശിക്ക് സ്‌പ്രേ പെയിന്റ് ചെയ്ത നിറം ഇഷ്ടമായില്ല. തുടര്‍ന്ന് കുവൈത്തിയും ലെബനീസ് തൊഴിലാളിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സ്വദേശി ലെബനീസ് തൊഴിലാളിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പിടികൂടി. സംഭവത്തിന്റെ വീഡിയോ സഹിതം തൊഴിലാളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Top