News Desk

2021-02-16 10:39:49 pm IST
ദോഹ: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2020ല്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള ഫ്രഞ്ച് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി  വന്‍തോതില്‍ കുറഞ്ഞതായി ലോകവ്യാപാര സംഘടനയുടെ റിപ്പോര്‍ട്ട്. മേഖലയിലെ രാജ്യങ്ങളിലേക്ക് ഫ്രാന്‍സില്‍ നിന്നുള്ള കയറ്റുമതി 14 ശതമാനം കുറഞ്ഞപ്പോള്‍ ഖത്തറിലേക്ക് മാത്രം 59 ശതമാനത്തിന്റെ കുറവാണുണ്ടായത്. 4.2 ദശലക്ഷം ഡോളറില്‍ നിന്ന് 1.7 ദശലക്ഷം ഡോളറായാണ് ഖത്തറിലേക്കുള്ള കയറ്റുമതി മൂല്യം കുറഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോകവ്യാപാര സംഘടനയുടെ റിപ്പോര്‍ട്ടില്‍ കുറവിന്റെ കാരണം പറഞ്ഞിട്ടില്ലെങ്കിലും പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് അറബ് രാജ്യങ്ങളില്‍ നിന്നുയര്‍ന്ന ബഹിഷ്‌കരണമാണ് ഫ്രാന്‍സിന് തിരിച്ചടി സൃഷ്ടിച്ചതെന്ന് യു.കെയിലെ ഗവേഷകനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ഡോ.നാസര്‍ അല്‍ തമീമി ചൂണ്ടിക്കാട്ടി. 

പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ പള്ളികളും മുസ്ലിം കേന്ദ്രങ്ങളും റെയ്ഡ് നടത്തുകയും അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top