News Desk

2021-02-26 10:30:42 pm IST
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ട് സൗകര്യത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ഇനിയും കഴിയാത്തതിന്റെ പശ്ചാത്തലത്തില്‍ ഇക്കുറിയും വോട്ടില്ല. ഇലക്‌ട്രോണിക് തപാല്‍ വോട്ടിന് തെരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്രസര്‍ക്കാറും അനുകൂലമാണ്. 

എന്നാല്‍, ഒറ്റയടിക്ക് എല്ലാ പ്രവാസികള്‍ക്കുമായി അത് നടപ്പാക്കാന്‍ കഴിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം കമീഷനെ അറിയിച്ചിട്ടുള്ളത്. ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ പരിഗണന നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top