News Desk

2021-04-06 10:23:21 pm IST
അബുദാബി: റമദാനോട് അനുബന്ധിച്ച്  രാജ്യത്തുടെ നീളമുള്ള 894 ഔട്ലെറ്റുകളില്‍ 25 മുതല്‍ 75% വരെ വിലക്കുറവില്‍ സാധനങ്ങല്‍ ലഭ്യമാകുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വിവിധ എമിറേറ്റുകളിലെ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍, സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ മര്‍വാന്‍ അല്‍ സബൂസി പറഞ്ഞു.

അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തി 50, 140 ദിര്‍ഹം വിലയുള്ള റമസാന്‍ കിറ്റും സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്കു കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ ഷോപ്പിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. റമദാന്‍ വിപണിയിലെ വിലവര്‍ധന തടയാന്‍ സാമ്പത്തിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ വ്യാപാര നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.  

പരസ്യപ്പെടുത്തിയ വിലയില്‍ വില്‍പന നടത്തുക, ഉപഭോക്താവിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. കര്‍ശന നിരീക്ഷണവും പരിശോധനകളും ഉണ്ടാകും. അരി, ധാന്യപ്പൊടികള്‍, മാംസം, മത്സ്യം, പഞ്ചസാര, പാനീയങ്ങള്‍ തുടങ്ങിയവയുടെ വില കൂടാതിരിക്കാന്‍ നടപടി സ്വീകരിക്കും. 
        

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
    

Top