News Desk

2021-03-26 11:00:51 am IST
ദോഹ: ഖത്തറിലേക്ക് വരുന്ന പ്രവാസികള്‍ക്കുളള ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിനായുളള ഡിസ്‌കവര്‍ ഖത്തറിന്റെ വെല്‍ക്കം ഹോം പാക്കേജില്‍ രണ്ട് ഹോട്ടലുകള്‍ കൂടി ചേര്‍ത്തതായി അധികൃതര്‍ അറിയിച്ചു. ദി അവന്യൂ, ഹില്‍ട്ടനു കീഴിലുളള ഡബിള്‍ ട്രീ എന്നീ ഹോട്ടലുകളാണ് പുതുതായി കൂട്ടിച്ചേര്‍ത്തത്. 

ഇതോടെ ക്വാറന്റൈന്‍ ഹോട്ടലുകളുടെ എണ്ണം 62 ആയി. ഹോട്ടല്‍ മുറികളുടെ എണ്ണം 8886 ആയി ഉയര്‍ന്നു. ആഗസ്റ്റ് 31 വരെയാണ് നിലവില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങ് സൗകര്യം ഉളളത്. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും ഒന്നിലധികം പേര്‍ക്ക് ഒന്നിച്ച് താമസിക്കാവുന്ന മകൈനിസ് സംവിധാനങ്ങളിലാണ് ഡിസ്‌കവര്‍ ഖത്തറിന്റെ ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

2,300 റിയാല്‍ മുതലാണ് ഖത്തറിലെ ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജ് ആരംഭിക്കുന്നത്. മൂന്ന് നേരത്തെ ഭക്ഷണം, പി.സി.ആര്‍ ടെസ്റ്റ്, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുളള യാത്ര എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജ്. ഓരോ ആളുകള്‍ക്കും തങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുളള പാക്കേജ് തെരഞ്ഞെടുക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിസ്‌കവര്‍ ഖത്തറിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top