ബംഗളൂരു: ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചെന്ന പരാതിയുമായി യുവതി. മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അതേസമയം, തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ വാതിലില്‍ തട്ടി യുവതിയുടെ മുഖത്ത് പരിക്കേറ്റല്ക്കുകയായിരുന്നുവെന്ന് ഡെലിവറി ബോയി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, വാതില്‍ ബലമായി തുറന്ന് അകത്ത് കയറാന്‍ യുവാവ് ശ്രമിച്ചപ്പോഴാണ് താന്‍ ചെരുപ്പുകൊണ്ട് അടിക്കാന്‍ തുനിഞ്ഞതെന്നും അപ്പോള്‍ യുവാവ് മുഖത്ത് ഇടിക്കുകയായിരുന്നുവെന്നും ഹിതേഷ മാധ്യമങ്ങളോട് പറഞ്ഞു. കണ്ടന്റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനെയാണ് സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്.
വൈകീട്ട് 3.30ഓടെയാണ് സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 4.30ഓടെ എത്തിക്കേണ്ട ഭക്ഷണം സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് സൊമാറ്റോ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യാനോ അതല്ലെങ്കില്‍ ഡെലിവറി തുക തിരിച്ചുനല്‍കാനോ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ഭക്ഷണവുമായി ഡെലിവറി ബോയി എത്തുകയും വൈകിയതിനാല്‍ ഓര്‍ഡര്‍ വേണ്ടെന്നും കസ്റ്റമര്‍ കെയറുമായി സംസാരിക്കുകയാണെന്നും അറിയിച്ചെങ്കിലും തിരിച്ചുപോകാതെ ബലമായി വാതില്‍ തുറന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ഹിതേഷ ചന്ദ്രാനെ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ഡെലിവറി ബോയിയെ പുറത്താക്കിയതായി സൊമാറ്റോ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH