News Desk

2021-03-25 07:43:03 pm IST
മസ്‌കത്ത്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ പഠനം ഏപ്രില്‍ എട്ടു വരെ നീട്ടിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. 

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പ്രതിദിനം എഴുന്നൂറില്‍ അധികം പേര്‍ക്കാണ് രോഗം പിടിപെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 733 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കാന്‍ അധികൃതര്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top