News Desk

2021-02-20 10:50:29 am IST
ദോഹ: കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം(എം.ഒ.പി.എച്ച്). 

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യു.എന്‍.സി.സി) ചെന്ന് വാക്‌സിന്‍ സ്വീകരിക്കമെന്നായിരുന്നു വ്യാജ വാര്‍ത്ത. ഇത് തെറ്റാണെന്ന് എം.ഒ.പി.എച്ച് അറിയിച്ചു.

പ്രക്രിയയുടെ സുരക്ഷയും ഫലപ്രദവുമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിന് ഘട്ടംഘട്ടമായി നേരത്തേ നിശ്ചയിച്ച പ്രകാരം വാക്‌സിന്‍ വിതരണം നടക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top