News Desk

2022-01-18 05:42:20 pm IST
പാലക്കാട്: പട്ടാമ്പിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോളേജില്‍ ഡി ജെ പാര്‍ട്ടി സംഘടിപ്പിച്ചു. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലാണ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഡി ജെ പാര്‍ട്ടി നടന്നത്.  ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ വെച്ച് 500 ലേറെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പാര്‍ട്ടി. 

പരിപാടികള്‍ക്ക് അമ്പതിലേറെ പേര്‍ ഒരുമിച്ചു കൂടരുത് എന്ന ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഗവണ്‍മെന്റ് കോളേജിലെ അധ്യാപകരുടെ അറിവോടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അധ്യാപകര്‍ ഇടപെട്ട് പാര്‍ട്ടി നിര്‍ത്തിവച്ചു. പാര്‍ട്ടിയില്‍ നൂറ് പേര്‍ക്കുള്ള അനുമതിയാണ് നല്‍കിയതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കുന്നു. 

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും രാവിലെ  ആരംഭിച്ച പരിപാടി ഉച്ചയോടെ അവസാനിച്ചെന്നും പ്രിന്‍സിപ്പാള്‍ സുനില്‍ ജോണ്‍ പ്രതികരിച്ചു. അതേസമയം, സംഭവത്തില്‍ പട്ടാമ്പി പൊലീസ് കേസെടുത്തിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി നടത്തിയതിനാണ് പട്ടാമ്പി പോലീസ് കേസെടുത്തത്. പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ ,വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പാലക്കാട് ജില്ലയില്‍ 31ന് മുകളിലാണ് ടി പി ആര്‍ നിരക്ക്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top