News Desk

2021-03-07 11:17:52 pm IST
ചെന്നൈ: അധികാരത്തിലേറിയാല്‍ തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് ആയിരം രൂപ മാസശമ്പളം നല്‍കുമെന്ന പ്രഖ്യാപനവുമായി ഡി.എം.കെ. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ നിരവധി ജനകീയ വാഗ്ദാനങ്ങളാണ് ഡി.എം.കെ മുന്നോട്ടുവെച്ചത്.  

ദാരിദ്രരേഖയില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ ഉത്പന്നങ്ങളോടെ മാസം ഭക്ഷ്യകിറ്റ് നല്‍കും. എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. പാവപ്പെട്ടവര്‍ക്ക് സൗജന്യ വീട് നല്‍കും. 20 ലക്ഷം കോണ്‍ക്രീറ്റ് വീടുകള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കും. പത്ത് ലക്ഷം പേര്‍ക്ക് പുതിയ തൊഴിലും പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുമെന്നും ഡി.എം.കെ പ്രഖ്യാപിച്ചു. 

നിയമസഭയില്‍ അധികാരത്തില്‍ എത്തിയാല്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യചികിത്സ, വീട്ടമ്മമാര്‍ക്ക് മാസശമ്പളം തുടങ്ങി സ്ത്രീ സൗഹൃദ പ്രഖ്യാപനങ്ങളാണ് നേരത്തെ കമല്‍ഹാസനും പ്രഖ്യാപിച്ചിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top