News Desk

2021-05-02 11:58:47 am IST
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണലില്‍ ഡി.എം.കെ മുന്നണിക്ക് കേവലം ഭൂരിപക്ഷം. ബി.ജെ.പി സ്ഥാനാര്‍ത്ഥി എല്‍. മുരുകന്‍ ഒഴികെ മറ്റ് സ്ഥാനാര്‍ത്ഥികളെല്ലാം സംസ്ഥാനത്ത് പിന്നിലാണ്.  234 അംഗ നിയമസഭയില്‍ 234 സീറ്റുകളിലെയും ലീഡ് നില പുറത്തുവരുമ്പോള്‍ ഡിഎംകെ മുന്നണി 139 സീറ്റിലും അണ്ണാ ഡി.എം.കെ മുന്നണി 93 സീറ്റിലും ലീഡ് ചെയ്യുന്നു.

മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്‍ എന്നിവര്‍ മുന്നിലാണ്. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ബോഡിനായ്ക്കന്നൂരില്‍ പിന്നിലാണ്. ടി.ടി.വി. ദിനകരന്റെ എഎംഎംകെ ഒരു സീറ്റിലും മുന്നിലാണ്. 

ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ കട്പാടിയിലും തൗസന്റ് ലൈറ്റ്‌സില്‍ ബിജെപി സ്ഥാനാര്‍ഥി ഖുഷ്ബുവും പിന്നിലാണ്. ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്‍ 10,000 ലേറെ വോട്ടുകള്‍ക്കു ലീഡ് ചെയ്യുന്നു. 1996 നു ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും ഡി.എം.കെ മുന്നണി കടന്നിരിക്കുകയാണ്. സംസ്ഥാനത്തെ ബി.ജെ.പി വിരുദ്ധത തുറന്നു കാട്ടുന്നവയാണ്  പുറത്തു വരുന്ന ഫലങ്ങള്‍.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top