ദോഹ: രാജ്യത്ത് അമിതവണ്ണമനുഭവിക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ ഇന്റെര്‍നെറ്റില്‍ നിന്നും അജ്ഞാത മരുന്നുകള്‍ വാങ്ങി നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് വിദഗ്ധരെ ഉദ്ധരിച്ചു പ്രാദേശിക പത്രം.
ഇത്തരത്തില്‍ മരുന്നുകള്‍ ഓണ്‍ലൈന്‍ ആയി വാങ്ങി കുട്ടികള്‍ക്ക് നല്‍കുന്നത് വലിയ തെറ്റാണ്. ചില മരുന്നുകള്‍ അപകടകാരികള്‍ ആണെന്നും മരണത്തിന് വരെ കാരണമായേക്കാമെന്നും വിദഗ്ധര്‍ അറിയിച്ചു. ലോക ഫാര്‍മസ്യൂട്ടിക്കല്‍ ഒരഗനൈസേഷന് ഒരു തരത്തിലും നിഷ്കര്‍ഷിക്കാത്ത രീതിയിലുള്ള മരുന്നുകളാണ് ചിലര്‍ ഇന്റര്‍നെറ്റിലൂടെ വിറ്റഴിക്കുന്നത്.
ഖത്തര്‍ അധികൃതരും ഇത്തരം മരുന്നുകളുടെ രാജ്യത്തേക്കുള്ള ആഗമനത്തെ കുറിച്ച് വലിയ രീതിയില്‍ ശ്രദ്ധ വച്ച് പുലര്‍ത്തുകയും നിരീക്ഷണങ്ങള്‍ നടത്തുകയും വേണം. ഇന്റര്‍നെറ്റിലൂടെ വിറ്റഴിക്കുന്ന ഇത്തരം കാപ്സ്യൂളുകള്‍ ഏതു വിധത്തിലാണ് ഉപയോഗക്കേണ്ടത് എന്ന ധാരണ വളരെ അത്യാവശ്യമാണ്. അളവ് തെറ്റിയാല്‍ കാര്യങ്ങള്‍ വലിയ രീതിയില്‍ അവതാളത്തിലാവാന്‍ ഇത്തരം പ്രവണതകള്‍ വഴിയൊരുക്കുമെന്നും പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക