News Desk

2021-05-26 03:41:47 pm IST
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വിലയീടാക്കുന്നതിനിരെ നടപടികള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. അമിത വില ഈടാക്കുന്നുണ്ടോ എന്നറിയാന്‍ എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന നടത്തുകയാണ്. മെഡിക്കല്‍ സ്റ്റോറുകളിലും പരിശോധന നടത്തും. സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് അപ്പുറം ഈടാക്കിയാല്‍ നടപടിയെടുക്കും. 

പി.പി.ഇ കിറ്റ് - 273 രൂപ, എന്‍ 95 മാസ്‌ക്- 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് - 3.90 രൂപ, ഫേസ് ഷീല്‍ഡ് - 21 രൂപ, സര്‍ജിക്കല്‍ ഗൗണ്‍- 65 രൂപ, 
സാനിറ്റൈസര്‍ (500 മില്ലി)- 192രൂപ, പള്‍സ് ഓക്‌സീമീറ്റര്‍-1500 രൂപ. എന്നിങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ശ്ചയിച്ച നിരക്ക്. 

എന്നാല്‍ പി.പി.ഇ കിറ്റ് അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ വില സര്‍ക്കാര്‍ പുതുക്കി നിശ്ചയച്ചതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കയറിയിച്ചിരുന്നു. കുറഞ്ഞ വിലയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്നാണ് ആശങ്ക. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top