News Desk

2021-04-24 01:14:27 pm IST
തിരുവനന്തപുരം: കൊവിഡ് ചികിത്സക്കെത്തുന്നവരില്‍ നിന്ന് അമിതമായി തുക ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. 

കൊവിഡിന്റെ രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ആശുപത്രിയിലെ 25 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സക്ക് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ 11ഓടെയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. എല്ലാ ആശുപത്രിയിലും കൊവിഡ് ചികിത്സയ്ക്ക് ഒരേ നിരക്ക് ഈടാക്കാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്.

അതേസമയം, കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടിയ മുഖ്യമന്ത്രി, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top