തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അമിത് ഷാ കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല സംസാരവും പ്രവര്‍ത്തിയും എങ്കില്‍ തങ്ങള്‍ക്കും പറയേണ്ടി വരും. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതസൗഹാര്‍ദത്തിന് കേളി കേട്ട നാട്ടില്‍ വന്നാണ് അമിത് ഷാ ഉറഞ്ഞു തുള്ളുന്നത്. ഇവിടെയാകെ അഴിമതി ആണെന്ന് പറയുന്നു. സ്ഥാനത്തുള്ളവര്‍ സംസാരിക്കേണ്ട തരത്തിലല്ല അമിത് ഷാ സംസാരിക്കുന്നത്.
മുസ്ലീം എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കനക്കുന്നു. വര്‍ഗ്ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ എന്ന് രാജ്യത്തുള്ളവര്‍ക്ക് അറിയാത്തതല്ല. 2002ല്‍ ഗുജറാത്തില്‍ നടന്നത് വര്‍ഗ്ഗീയ കലാപം അല്ല വംശഹത്യയാണ്. 2002 കാലത്തെ സ്വഭാവത്തില്‍ നിന്നും അമിത് ഷാ മാറിയിട്ടില്ല എന്നാണ് ഇന്നലത്തെ പ്രസംഗത്തില്‍ മനസിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തട്ടിക്കൊണ്ടു പോകലിന് ജയിലില്‍ കിടന്നത് ആരാണെന്ന് അമിത് ഷാ സ്വയം ആലോചിക്കണം. സംശയാസ്പദമരണം ഏതെന്ന് അമിത് ഷാ തന്നെ പറയട്ടെ. പറഞ്ഞാല്‍ അന്വേഷിക്കും. പക്ഷേ പുകമറ സൃഷ്ടിക്കാന്‍ നോക്കരുത്. അക്രമങ്ങളുണ്ടാകുമ്പോള്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ എന്ന വിഭാഗം കേരളത്തിലില്ല.
2010 ലെ സൊറാബുദ്ധീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ നേരെ വെടിവയ്ക്കലായിരുന്നു. ആ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നാണ്. അത് ഓര്‍മ്മയുണ്ടാകണം. ആ കേസ് പരിഗണിക്കേണ്ട ജഡ്ജി 2014ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അതിനെക്കുറിച്ച് എന്താണ് മിണ്ടാട്ടം ഇല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഒറ്റവര്‍ഷം കൊണ്ട് 16000 ഇരട്ടി വരുമാനമാനം ഉണ്ടാക്കി അച്ഛാദിന്‍ കൊണ്ടുവന്നത് ഓര്‍മ്മയില്ലേ. അതല്ല പിണറായി വിജയന് എന്ന് ഈ നാടിന് അറിയാം. ആടിനെ പ്ലാവില കാട്ടികൊണ്ടു പോകും പോലെയാണ് ബി.ജെ.പി കോണ്‍ഗ്രസിനെ കൊണ്ടു പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക