News Desk

2021-05-23 05:35:34 pm IST
ന്യൂഡല്‍ഹി: ഒരേ മാസ്‌ക് രണ്ട്-മൂന്ന് ആഴ്ചകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസ് വികസിക്കുന്നതിനുള്ള കാരണമായി മാറിയേക്കാമെന്ന് എയിംസിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. പി ശരത് ചന്ദ്ര. കൂടാതെ സിലിണ്ടറില്‍ നിന്ന് നേരിട്ട് രോഗികള്‍ക്ക് കോള്‍ഡ് ഓക്‌സിജന്‍ നല്‍കുന്നത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് ആശങ്കയ്ക്ക് ഇടയാക്കി ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈകോസിസ്) രോഗബാധ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. അതേസമയം ബ്ലാക്ക് ഫംഗസ് പുതിയ രോഗമല്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പൊരിക്കലും അത് പകര്‍ച്ചവ്യാധി അനുപാതത്തില്‍ ഉണ്ടായിട്ടില്ലെന്നും എയിംസിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. പി ശരത് ചന്ദ്ര പറഞ്ഞു.  എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ അതൊരു പകര്‍ച്ചവ്യാധി പോലെ കാണപ്പെടുന്നതിനുള്ള യഥാര്‍ഥ  കാരണം എന്താണെന്ന് തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  



നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് പൊതുവില്‍ അപകടകാരിയായി മാറുന്നത്. അതിനാല്‍  പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. 

ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍നിന്ന് കറുത്ത നിറത്തിലുള്ള ദ്രവം പുറത്തുവരിക എന്നതാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top