News Desk

2021-03-13 07:40:48 pm IST
ദോഹ: ഖത്തറില്‍ പ്രവാസികള്‍ക്കുള്ള നിയമപരമായ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ ലീഗല്‍ ക്‌ളിനിക് പരിപാടിമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്). കോച്ചേരി ആന്‍ഡ് പാര്‍ട്‌നേഴ്‌സുമായി ചേര്‍ന്നാണ് ഐ.സി.ബി.എഫ് ലീഗല്‍ ക്‌ളിനിക്ക് നടത്തുന്നത്. 

മാര്‍ച്ച് 18-ന് വൈകീട്ട് അഞ്ചിനാണ് സും മീറ്റിങ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ബി.എഫ് ജോയിന്റ് സെക്രട്ടറി കാരോള്‍ ഗോണ്‍സാല്‍വസ്  ബന്ധപ്പെടാമെന്ന് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പരിമിതമായ ആളുകളെ മാത്രമേ പരിഗണിക്കുകയുള്ളുവെന്നും മാര്‍ച്ച് 18 നകം രജിസ്റ്റര്‍ ചെയ്ത് ഈ അവസരം ഉപയോഗിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ഹെല്‍പ് ഡെസ്‌ക്: 33344365,77867794. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top