News Desk

2021-10-14 09:51:06 pm IST
ന്യൂയോര്‍ക്ക്: ഉപഭോക്താക്കളുടെ സുരക്ഷാ പ്രശ്‌നങ്ങളില്‍ ആശങ്ക അറിയിച്ച് ഗൂഗിള്‍ രംഗത്ത്. ഉപയോക്താക്കള്‍ക്ക് ഹാനികരമാകാവുന്ന മൂന്ന് ആപ്പുകളെക്കൂടി ഗൂഗിള്‍ പുതുതായി പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. 

മാജിക്ക് ഫോട്ടോ ലാബ്- ഫോട്ടോ എഡിറ്റര്‍, ബ്ലെന്റര്‍ ഫോട്ടോ എഡിറ്റര്‍, പിക്‌സ് ഫോട്ടോ മോഷന്‍ എഡിറ്റ് 2021 എന്നീ ആപ്പുകളാണ് നിരോധിച്ചത്. ഇവ പലതും ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്യാം എന്ന് കാണിച്ചാണ് തുറക്കുന്നത്. 

പലരും എളുപ്പത്തിന് അത് ഉപയോഗിക്കുന്നു. ഇതോടെ ഈ ആപ്പുകള്‍ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ കൈക്കലാക്കുന്നു. പലപ്പോഴും സ്‌പോട്ടിഫൈ, ടിന്റര്‍ പോലുള്ള ആപ്പുകളും ഈ രീതിയിലാണ് തുറക്കുന്നത്. അതിനാല്‍ തന്നെ ഇതിലൂടെ ആ ആപ്പുകളിലെ സ്വകാര്യ വിവരങ്ങള്‍ പോലും ചോര്‍ത്താന്‍ സാധിക്കും.

ഇത്തരത്തില്‍ അടുത്തിടെയാണ് 150 ആപ്പുകളെ ഗൂഗിള്‍ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. ഇത് ഉപയോഗിക്കുന്നതില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു ഗൂഗിള്‍. 

ഈ ആപ്പുകള്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരറിയാതെ ചോര്‍ത്തുന്നതായി കണ്ടെത്തിയതിനെ തടര്‍ന്നാണ് നടപടി. ലോകത്താകമാനം മൂന്നു ശതകോടി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുണ്ട്. അവരുടെയെല്ലാം സുരക്ഷയ്ക്ക് ഈ മൂന്നു ആപ്പുകളും ഭീഷണിയാണെന്നാണ് ഗൂഗിളിന്റെ ആരോപണം.

സാമ്പത്തികമായും, സ്വകാര്യ വിവരങ്ങളുടെ പേരിലും ഉപയോക്താവിനെ പറ്റിക്കുന്ന തരത്തിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഗൂഗിള്‍ പറയുന്നത്. സൈബര്‍ സെക്യൂരിറ്റി വിദഗ്ധരായ കസ്‌പേര്‍സ്‌കി ലാബ്‌സ് ഈ മൂന്ന് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവയുടെ ലോഗിന്‍ രീതി തൊട്ട് പ്രശ്‌നമാണ് എന്നാണ് ഇവര്‍ കണ്ടെത്തിയത്.

ഈ അപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നാണ് ഗൂഗിളും, കസ്‌പേര്‍സ്‌കി ലാബ്‌സും അറിയിക്കുന്നത്. അതിന് പുറമേ നിങ്ങളുടെ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ നീക്കം ചെയ്യാനും ഫേസ്ബുക്ക് ആവശ്യപ്പെടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top