News Desk

2021-02-12 07:37:37 pm IST
പാകം ചെയ്ത് ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം വീണ്ടുമെടുത്ത് ചൂടാക്കി ഭക്ഷിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ എല്ലാത്തരം ഭക്ഷണവും കഴിക്കാമോ അല്ലെങ്കില്‍ ഏതൊക്കെ ഭക്ഷണങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കണമെന്ന് ചിന്തിച്ചിട്ടുണ്ടോ? 

പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍ അതില്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ഇത് ഭക്ഷണത്തെ അനാരോഗ്യകരമാക്കി മാറ്റാനും  ഭക്ഷണത്തിന്റെ ഗുണം കെടുത്താനും ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

'റോ' ആയ, അല്ലെങ്കില്‍ വേവിക്കാത്ത ഭക്ഷണസാധനങ്ങളിലെന്ന പോലെ പാകം ചെയ്ത ഭക്ഷണത്തിലും ബാക്ടീരിയകളുണ്ട്. എന്നാല്‍ ഇവ ശരീരത്തിന് അപകടകാരികളായവയല്ല. 

അതേസമയം, ഇതേ ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍ ഒരുപക്ഷേ ഈ ബാക്ടീരിയകള്‍ ദോഷകാരികളായി മാറിയേക്കാം. എല്ലാ ഭക്ഷണത്തിന്റെയും കാര്യത്തില്‍ ഈ മാറ്റങ്ങള്‍ ഒരുപോലെയാകണമെന്നില്ല. ഓരോ ഭക്ഷണവും വ്യത്യസ്തമാണല്ലോ, അതുപോലെ തന്നെ അതിനകത്തെ രാസവ്യതിയാനങ്ങളും വ്യത്യസ്തമായിരിക്കും.

അരി, ചിക്കന്‍, ഉരുളക്കിഴങ്ങ്, കൂണ്‍, മുട്ട, സെലറി, ബീറ്റ്‌റൂട്ട് എന്നിവ കൊണ്ടുണ്ടാക്കിയ വിഭവങ്ങളെല്ലാം ഫ്രിഡ്ജില്‍ വെച്ച ശേഷം ചൂടാക്കുമ്പോള്‍ അനാരോഗ്യകരമായ രീതിയില്‍ മാറ്റം വരുന്ന ചില ഭക്ഷണങ്ങളാണ്.  

ഇവയില്‍ ചിലത്, ഗുണമേന്മ നഷ്ടപ്പെട്ട് ഉപയോഗശൂന്യമാവുകയാണ് ചെയ്യുന്നത്. മറ്റ് ചിലതാകട്ടെ, ഭക്ഷ്യവിഷബാധയിലേക്ക് വരെ നയിക്കുന്ന തരത്തില്‍ ദോഷകാരികളുമാകുന്നു.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ കഴിയുന്നതും പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ വച്ച ശേഷം വീണ്ടും ചൂടാക്കരുതെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഒന്നുകില്‍ കുറവ് ഭക്ഷണം മാത്രമുണ്ടാക്കി അത് അപ്പപ്പോള്‍ തന്നെ കഴിച്ചുതീര്‍ക്കുക. 

അല്ലാത്ത പക്ഷം, ബാക്കി വരുന്ന ഭക്ഷണം വൃത്തിയായി കാറ്റ് കയറാത്ത മട്ടില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച്, പിന്നീടെടുക്കുമ്പോള്‍ തണുപ്പ് വിടുന്നത് വരെ കാത്ത ശേഷം കഴിക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top