റോം: കൊവിഡ് പോസ്റ്റീവായതിന് പിന്നാലെ രക്തക്കുഴലുകള്‍ക്കുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് 86-കാരിയുടെ മൂന്നു വിരലുകള്‍ മുറിച്ചുമാറ്റി. ഇറ്റലിയിലാണ് സംഭവം.
യൂറോപ്യന്‍ ജേണല്‍ ഓഫ് വാസ്കുലാര്‍ ആന്‍ഡ് എന്‍ഡോവാസ്കുലാര്‍ സര്‍ജറി എന്ന ജേണലിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും ചിത്രങ്ങളും വന്നിരിക്കുന്നത്.
രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിച്ചതോടെ 86-കാരിയുടെ കയ്യിലെ വിരുലുകളില്‍ മൂന്നെണ്ണം കറുത്ത നിറത്തിലായി. കൊവിഡിന് പിന്നാലെ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിച്ച കേസുകള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രക്തം കട്ടപിടിച്ച അവസ്ഥയാണിത്. ഇവിടെയും സംഭവിച്ചത് അതാണെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ക്ക് അക്യൂട്ട് കൊറോണറി സിന്‍ഡ്രോം ഉണ്ടായതായും പറയുന്നു.
ഇതിന്റെ ഭാഗമായി ഹൃദയത്തിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് കുറയുകയും തുടര്‍ന്ന് രക്തം കട്ടപിടിച്ചത് വിരലുകളിലേക്കുള്ള രക്തസംക്രമണം ഇല്ലാതാക്കിയതാകാമെന്നും കരുതുന്നുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക