News Desk

2021-02-21 11:15:10 pm IST
ചെന്നൈ: ഭാര്യയുടെ കഴുത്ത് കുത്തിക്കീറി ശരീരത്തിലൂടെ മൂന്നു തവണ കാര്‍ കയറ്റിയിറക്കി കൊന്ന ഡോക്ടറെ പൊലീസ് പിടികൂടി. ചെങ്കല്‍പ്പട്ട് മധുരാന്തകം ഹരിയുടെ മകള്‍ കീര്‍ത്തനയാണ് (26) ദാരുണമായി കൊല്ലപ്പെട്ടത്. 

ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഡോ. ഗോകുല്‍കുമാറാണ് പ്രതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ എച്ച്.ആര്‍ മാനേജറായ ഡോ. ഗോകുലും കീര്‍ത്തനയും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. വിവാഹ മോചന കേസ് കോടതി പരിഗണനയിലിരിക്കെയാണ് സംഭവം നടന്നത്. മൂന്നു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. 

രക്ഷിതാക്കള്‍ക്കൊപ്പം കഴിയുന്ന കീര്‍ത്തനയെ വീട്ടില്‍ അതിക്രമിച്ചുകടന്നാണ് പ്രതി കുത്തിപ്പരിക്കേല്‍പിച്ചത്. പുറത്തേക്കോടിയ കീര്‍ത്തന റോഡില്‍ വീണു. ഉടന്‍ പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറെടുത്ത് ഗോകുല്‍ ശരീരത്തില്‍ കയറ്റിയിറക്കി. കീര്‍ത്തന സംഭവസ്ഥലത്തുതന്നെ മരിച്ചു. ശരീരത്തില്‍ ഇരുപതിലധികം കുത്തേറ്റിട്ടുണ്ട്. തടയാനെത്തിയ പിതാവ് ഹരിക്കും കുത്തേറ്റെന്നാണ് പുറത്തുവരുന്ന വിവരം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top