കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഡോക്ടര്‍ കൊറോണ ബാധിച്ചു മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ഈജിപ്ഷ്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ള ഡോക്ടര്‍ തരീക് ഹുസൈന് മുഖൈമാറാണ് മരണപ്പെട്ടതെന്ന് കുവൈത്തിലെ അല്‍ റായ പത്രം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡോക്ടറുടെ നിര്യാണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുകയാണെന്ന് ആരോഗ്യ മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഡോക്ടര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ALSO WATCH