തടാകത്തില്‍ നിന്നും മീന്‍ പിടിക്കുകയായിരുന്ന യുവാവ് ആദ്യം ലഭിച്ച മീന്‍ കയ്യില്‍ പിടിച്ചശേഷം വീണ്ടും ചൂണ്ടയെറിഞ്ഞു. ഇതിലും മീന്‍ കൊത്തിയതോടെ, ആദ്യം പിടിച്ച മീന്‍ വായില്‍ കടിച്ചുപിടിച്ച് രണ്ടാമത്തെ മീനിനെ എടുക്കാന്‍ ശ്രമിച്ചു.
ഇതിനിടെ, വായിലിരുന്ന മീന്‍ പിടയ്ക്കുകയും വായിനകത്തേക്ക് പോയി തൊണ്ടയില്‍ കുരുങ്ങുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ യുവാവ് തനിയെയാണ് ആശുപത്രിയില്‍ എത്തിയതെങ്കിലും തനിക്കു എന്താണ് സംഭവിച്ചതെന്ന് പറഞ്ഞുകൊടുക്കാന്‍ ആയില്ല.
അപകടം മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ സ്കാനിങ്ങിന് വിധേയനാക്കി. തുടര്‍ന്ന് തൊണ്ടയില്‍ കുടുങ്ങിയ മീനിനെ പുറത്തെടുത്തു. യുവാവിനെ രണ്ടു ദിവസം ആശുപത്രിയില്‍ നിരീക്ഷിച്ച ശേഷമാണ് വിട്ടയച്ചത്. യുവാവിന് ഗുരുതരമായ മുറിവേറ്റിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക