News Desk

2021-05-30 03:29:48 pm IST
ന്യൂഡല്‍ഹി: ആധുനിക വൈദ്യാസ്ത്രത്തിനെതിരായ ബാബ രാംദേവിന്റെ പരാമര്‍ശത്തിനെതിരെ നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍. റസിഡന്റ്  ഡോക്ടര്‍മാരുടെ സംഘടനയായ എഫ്.ഒ.ആര്‍.ഡി.എ ജൂണ്‍ ഒന്നിന് ദേശീയ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

രാംദേവിനെതിരെ നാളിതുവരെയായി ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ ജൂണ്‍ ഒന്നിന് ദേശീയ തലത്തില്‍ കരിദിനായി ആചരിക്കാനും ഫെഡറേഷന്‍ തീരുമാനിച്ചു. തങ്ങളുടെ പ്രതിഷേധം മൂലം രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും സംഘടന അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍ തുടങ്ങിയവര്‍ അനുഷ്ഠിക്കുന്ന ത്യാഗ നിര്‍ഭരമായ സേവനത്തെ പരിഹസിക്കുന്നതാണ് രാംദേവിന്റെ വാക്കുകളെന്ന് ഫെഡറേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. മനുഷ്യത്വ രഹിതവും വിവേകമില്ലാത്തതും പരിഹസിക്കുന്നതുമായ അഭിപ്രായ പ്രകടനമാണ് രാംദേവ് നടത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top