News Desk

2021-03-10 11:18:15 pm IST
കാഴ്ച നഷ്ടമാകുന്നതോടെ ജീവിതത്തിലെ വര്‍ണങ്ങളും വെളിച്ചവും മാത്രമല്ല നഷ്ടമാകുന്നത് മനുഷ്യരുടെ ജീവന്‍ തന്നെ നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്ന് പുതിയ പഠനം. സാധാരണ കാഴ്ചയുള്ളവരെ അപേക്ഷിച്ച് ഗുരുതരമായ കാഴ്ച നഷ്ടം ബാധിച്ചവര്‍ മരിക്കാനുള്ള സാധ്യത 89 ശതമാനം അധികമാണെന്ന് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ഗുരുതരമല്ലാത്ത കാഴ്ച പ്രശ്നങ്ങളുള്ളവരുടെ മരണ സാധ്യത നിരക്ക് 29 ശതമാനം വര്‍ധിക്കുന്നു. 17ഓളം പഠനങ്ങളില്‍ പങ്കെടുത്ത 48,000 പേരുടെ ഡേറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കണ്ണുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തി അതിന്റെ ആഘാതം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണെന്ന് പഠനത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മിഷിഗണ്‍ സര്‍വകലാശാലയിലെ ജോഷ്വ എര്‍ലിച്ചിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 

കാഴ്ച ശക്തി നഷ്ടമാകുന്നത് മാനസിക ആരോഗ്യത്തെ ബാധിക്കും. പ്രത്യക്ഷമായും പരോക്ഷമായും മരണസാധ്യത വര്‍ധിപ്പിക്കാന്‍ ഇത് കാരണമാകും. ഇന്‍വെസ്റ്റിഗേറ്റീവ് ഒഫ്താല്‍മോളജി ആന്‍ഡ് വിഷ്വല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും ചൂണ്ടിക്കാട്ടുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top