News Desk

2021-04-03 05:32:56 pm IST
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് നിലപാട് വ്യക്തമാക്കി മുസ്ലീം ലീഗ്. ഒരു വര്‍ഗീയ കക്ഷികളുമായും മുസ്ലീം ലീഗ് കൂട്ടുകൂടില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവാഹാജി അറിയിച്ചു.

ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതുകൊണ്ട് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്നും എസ്.ഡി.പി.ഐ നേതൃത്വം അറിയിച്ചിരുന്നു.

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുസ്ലീം ലീഗ് സെക്രട്ടറി എ.കെ.എം അഷ്റഫിനെ കഴിയൂ എന്ന തിരിച്ചറിവിലാണ് പിന്തുണയെന്നായിരുന്നു എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം വിശദീകരിച്ചത്.

വരും ദിവസങ്ങളില്‍ മുസ്ലീം ലീഗിനു വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും എസ്.ഡി.പി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ തള്ളി ലീഗ് രംഗത്തെത്തിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top