News Desk

2021-03-23 04:18:04 pm IST

ദോഹ: കൊവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചാല്‍ പ്രത്യുല്‍പ്പാദന ശേഷി ഇല്ലാതാകുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. വാക്‌സിന്‍ എടുക്കുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്ത്തമാക്കി. 

വാക്‌സിന്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കുമെന്ന് വ്യക്തമാക്കുന്ന തെളിവുകളോ സൈദ്ധാന്തിക വാദമോ ഇതുവരെ ഉണ്ടായിട്ടില്ല. 


അതേസമയം, പ്രത്യുല്‍പ്പാദന പ്രായപരിധിയില്‍ ഉള്ള ആളുകള്‍ വാക്‌സിന്‍ എടുക്കണമെന്നും എച്ച്.എം.സി അറിയിച്ചു. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നിലവില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരും ഭാവിയില്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് പദ്ധതിയിടുന്നവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top