News Desk

2021-06-07 07:50:02 pm IST
ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തിലും അല്‍ വക്രയിലും ഇന്ന് പകല്‍ ദൂരക്കാഴ്ച പരിധി കുറയുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. പൊടിക്കാറ്റിന് സാന്നിധ്യം ശക്തമായതിനാലാണ് ഇത്തരത്തില്‍ പ്രതിസന്ധി അനുഭവപ്പെടുന്നത്.

അല്‍ വക്ര സിറ്റിയിലും ഹമദ് വിമാനത്താവളത്തിലും ദൃശ്യപരത 4000 മീറ്ററില്‍ താഴെയായി. പൊടിക്കാറ്റ് ഉയര്‍ന്ന ആര്‍ദ്രതയിലുള്ളതാണ്. കടലില്‍ പൊടിക്കാറ്റും അന്തരീക്ഷം മേഘാവൃതവുമായിരിക്കും. 

നേരത്തെ കാലാവസ്ഥ വകുപ്പ് തങ്ങളുടെ ട്വിറ്ററില്‍ ഇന്ന് മുതല്‍ രാജ്യത്ത് താപ നില കൂടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്‍പത് ഡിഗ്രി വരെയാണ് ഇന്ന് രാജ്യത്ത് കാലാവസ്ഥ പ്രതീക്ഷിക്കപ്പെടുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top