News Desk

2021-05-06 03:14:54 pm IST
ദോഹ: ആഗോള തലത്തില്‍ തന്നെ ആദ്യമായി മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ പ്രവര്‍ത്തിപ്പിക്കാനൊരുങ്ങി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം. യാത്രക്കാരുടെ  വിമാന ടിക്കറ്റ് വിവരങ്ങള്‍, പാസ്‌പോര്‍ട്ട്, മുഖത്തെ ബയോമെട്രിക് വിവരങ്ങള്‍ എന്നിവ അടിസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന സ്പര്‍ശന രഹിത സാങ്കേതിക വിദ്യയാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ.

ഈ കൊവിഡ് കാലത്ത് വളരെയധികം ഫലപ്രദമാവുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ സാങ്കേതിക വിദ്യ ദോഹ ഹമദ് വിമാനത്താളത്തില്‍ ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കുമെന്ന് ഖത്തര്‍ എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു. 

ദോഹ ഹമദ് വിമാനത്താവളത്തിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. ഫേഷ്യല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ യാത്രക്കാരുടെ എമിേ്രഗഷന്‍ നടപടികള്‍ അടക്കം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയും നില നില്‍ക്കുന്നുണ്ട്. 

2022 ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ദോഹ ഹമദ് വിമാനത്താവളത്തില്‍ നടത്തുന്ന പ്രധാനപ്പെട്ട വിപുലീകരണമായിരിക്കും ഇതെന്നും ഖത്തര്‍ എയര്‍വെയ്സ് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top