News Desk

2021-05-04 09:48:34 pm IST

ദോഹ: ദോഹ ഹമദ് തുറമുഖത്ത് തീപിടുത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഹമദിലെ ഒരു വെയര്‍ഹോസ്സിലാണ് തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നും സിവില്‍ ഡിഫന്‍സ് ടീമിന്റെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

നാശ നഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സിവില്‍ ഡിഫന്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top