Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-07-18 03:52:52am IST
മേഖലയുടെ ദേശീയ ഫുട്‌ബോൾ മത്സരമായ 24-ാമത് അറേബ്യൻ ഗൾഫ് കപ്പിന് ദോഹ ആതിഥേയരാകും. നവംബർ 27 മുതൽ ഡിസംബർ 9 വരെയാണ് മത്സരങ്ങൾ ദോഹയിൽ നടക്കുന്നത്. ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന അറബ് ഗൾഫ് കപ്പ് ഫുട്‌ബോൾ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് തീരുമാനം.

കുവൈത്തി ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധി ഡോ.ഇബ്രാഹിം അൽ അൻസാരി, ഒമാൻ പ്രതിനിധി ഡോ.ജാസിം അൽ ഷുഖെയ്‌ലി, ഇറാഖിന്റെ താരിഖ് അഹമ്മദ്, യെമൻ പ്രതിനിധി ഡോ.ഹമീദ് അൽ ഷെബാനി എന്നിവരും പങ്കെടുത്തു. ജൂഡീഷ്യൽ കമ്മിറ്റി അംഗങ്ങളുടെ നോമിനേഷൻ സംബന്ധിച്ചുള്ള കാര്യങ്ങളും ചർച്ച ചെയ്തു.

Top