News Desk

2021-05-04 06:20:59 pm IST
ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്കിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദധാരികള്‍ക്കാണ് മുന്‍ഗണന. 

ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നീ ഭാഷകള്‍ നന്നായി സംസാരിക്കാന്‍ കഴിയണം. വാലിഡായ ഖത്തര്‍ ഐ.ഡിയുള്ളവരായിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ മെയ് 15ന് മുമ്പ് അഡ്മിന്‍ അറ്റാഷെയ്ക്ക് അപേക്ഷ സമര്‍പ്പിക്കണം. indembdh@gmail.com എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.



കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയിലെ മെസഞ്ചറുടെ താല്‍ക്കാലിക ഒഴിവിലേക്കും അപേക്ഷ ക്ഷണിക്കുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ മെയ് ആറിന് മുമ്പ് അഡ്മിന്‍ അറ്റാഷെയ്ക്ക് അപേക്ഷ നല്‍കണം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top