Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: “യുവത്വം രാജ്യത്തിന്റെ ശക്തിയാണ്” എന്ന മുദ്രാവാക്യമുയർത്തി ദോഹ ഇസ്ലാമിക് യൂത്ത് ഫോറം ഇന്നലെ ആരംഭിച്ചു.ഖത്തറിൽ നിന്നുള്ള 20 ചെറുപ്പക്കാർ ഉൾപ്പെടെ 56  ഇസ്ലാമിക  രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങളാണ്  ഫോറത്തിൽ പങ്കെടുത്തത്.

ദോഹ ഒഐസി ക്യാപിറ്റൽ 2019” പരിപാടിയുടെ ചട്ടക്കൂടിൽ വരുന്ന ഫോറം സാംസ്കാരിക, കായിക മന്ത്രാലയവും ഇസ്ലാമിക് കോ-ഓപ്പറേഷൻ യൂത്ത് ഫോറവും (ഐസി‌വൈ‌എഫ്)  സംയുക്തമായി  ഖത്തർ സെന്റർ ഫോർ കൾച്ചറൽ ആൻഡ് ഓർഗനൈസേഷന്റെ മേൽനോട്ടത്തിലാണ് നടത്തുന്നത്.

അഞ്ച് ദിവസത്തെ പരിപാടിയിൽ  യുവാക്കൾ നിരവധി സുപ്രധാന വിഷയങ്ങൾ  ചർച്ച ചെയുന്നുണ്ട്.സോഷ്യൽ മീഡിയയുടെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ച് ചർച്ച നടത്തിയ ഫോറം പുതിയ തലമുറയുടെ കാഴ്ചപ്പാടുകളെ വിലയിരുത്തി. സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളിൽ  യുവാക്കൾക്ക് അവരുടെ അഭിപ്രായങ്ങളും നിലപാടുകളും  പ്രകടിപ്പിക്കാൻ ഒരു ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫോറം നടത്തുന്നത്.




Top