News Desk

2021-04-07 05:22:51 pm IST

ദോഹ: ഇത്തവണത്തെ നാഷണല്‍ ആപ്റ്റിറ്റിയൂട് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ച്ചര്‍ (NATA) ന്റെ പരീക്ഷാ കേന്ദ്രമായി ദോഹക്കും അനുമതി. ദോഹ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്. 

കൊവിഡ് മൂലം നിലവിലെ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇത്തവണ അതാത് താമസ നാടുകളില്‍ തന്നെ നാറ്റ പരീക്ഷക്കായി കേന്ദ്രം ഒരുക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യമുന്നയിച്ചിരുന്നു. 

ഇത്തവണത്തെ നാറ്റ പരീക്ഷക്ക് അണിനിരക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ദോഹ ഇന്ത്യന്‍ എംബസി  പ്രത്യേക ആശംസകള്‍ നേര്‍ന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top