News Desk

2021-03-25 08:54:15 pm IST
ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ മന്ത്രിസഭ കൈക്കൊണ്ട പുതിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഈ തീരുമാനം നാളെ (മാര്‍ച്ച് 26) മുതല്‍ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ കര്‍ശനമായി നടപ്പാക്കും.

മെട്രോയില്‍ ഭക്ഷണപാനീയങ്ങള്‍ നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ സമയങ്ങളില്‍ പ്രവേശനം നിയന്ത്രിക്കുന്നതിന് സ്റ്റേഷനുകളില്‍ ക്യൂയിംഗ് ക്രമീകരണം നടക്കുന്നുണ്ടെന്നും ദോഹ മെട്രോ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top