News Desk

2022-05-12 05:38:19 pm IST
ദോഹ: മെട്രോ നെറ്റ്വര്‍ക്കിലുടനീളം സിസ്റ്റം അപ്‌ഗ്രേഡ് നടക്കുന്നതിനാല്‍ ഗോള്‍ഡ് ലൈനിലെ മെട്രോ സേവനങ്ങള്‍ക്ക് പകരം മെയ് 13-ന് ബദല്‍ സേവനങ്ങള്‍ നല്‍കും. 

അല്‍ അസീസിയയ്ക്കും റാസ് ബു അബൗദിനും ഇടയില്‍ ഓരോ അഞ്ച് മിനിറ്റിലും അല്‍ സദ്ദിനും ബിന്‍ മഹമൂദിനും ഇടയില്‍ ഓരോ 10 മിനിറ്റിലും പകരം ബസ് സര്‍വീസ് നടത്തും. രണ്ട് സര്‍വീസുകള്‍ക്കിടയില്‍ സേവനം മാറുന്നതിന് അല്‍ സദ്ദ് മെട്രോ സ്റ്റേഷന്‍ ബസ് സ്റ്റോപ്പ് ഉപയോഗിക്കാം. ഈ ബദല്‍ ബസുകള്‍ സൂഖ് വാഖിഫില്‍ നിര്‍ത്തില്ല.

മെട്രോലിങ്ക് റൂട്ടുകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും. മെട്രോലിങ്ക് റൂട്ട് M316 അതിന്റെ പ്രവര്‍ത്തനങ്ങള്‍ റാസ് ബു അബൗദിലെ എന്‍ട്രന്‍സ് രണ്ടിലേക്ക് മാറ്റും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top