News Desk

2021-10-14 03:24:03 pm IST
ദോഹ: ഒക്ടോബര്‍ 17 മുതല്‍ മൂന്നു പുതിയ റൂട്ടുകളില്‍ കൂടി േെട്രാലിങ്ക് സേവനം പുനരാരംഭിക്കുമെന്ന് ദോഹ മെട്രോ അധികൃതര്‍ അറിയിച്ചു. വെസ്റ്റ് ബേ ക്യു.പി സ്റ്റേഷനില്‍ നിന്നും ജോവാന്‍ സ്റ്റേഷനില്‍ നിന്നുമാണ് മൂന്നു റൂട്ടുകളിലേക്ക് സര്‍വീസ് നടത്തുക. 

വെസ്റ്റ് ബേ ക്യു.പി സ്റ്റേഷനില്‍ നിന്ന് എം 106- ഒനൈസ 65 ഏരിയയിലേക്കും എം 107 - ലെജ്‌ബൈലറ്റ് ഏരിയയിലേക്കുമാണ് മെട്രോലിങ്ക് സര്‍വീസ് ഉണ്ടാവുക. ജോവാന്‍ സ്റ്റേഷനില്‍ നിന്ന് എം 314 - അല്‍ നാസര്‍, അല്‍ മിര്‍കാബ് അല്‍ ജദീദ് പ്രദേശങ്ങളിലേക്കുമാണ് സര്‍വീസ് ആരംഭിക്കുന്നത്. 

ദോഹ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് രണ്ട് മുതല്‍ അഞ്ച് കി.മീ പരിധിക്കുള്ളില്‍ സഞ്ചരിക്കുന്നതിനുള്ള ഫീഡര്‍ ബസ് സര്‍വീസാണ് മെട്രോലിങ്ക്. കൊവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് വിവിധ റൂട്ടുകളില്‍ മെട്രോലിങ്ക് സേവനങ്ങള്‍ പുനരാരംഭിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top