News Desk

2021-12-05 02:29:04 pm IST
ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് കാണാനെത്തുന്ന കളിയാരാധകര്‍ക്കും മറ്റു പൊതുജനങ്ങള്‍ക്കുമായി ദോഹ മെട്രോ ഇപ്പോള്‍ ദിവസവും നടത്തുന്നത് ഒരു ലക്ഷത്തോളം ട്രിപ്പുകള്‍ എന്ന് ഖത്തര്‍ റെയില്‍.

മൂന്ന് ലൈനുകളിലായി 110 ട്രെയിനുകളാണ് ഓടുന്നത്. 76 കിലോമീറ്റര്‍ വരുന്ന റൂട്ടില്‍ 37 സ്റ്റേഷനുകളാണ് ഉള്ളതെന്നും ഖത്തര്‍ റെയില്‍ അസറ്റ് മാനേജ്മെന്റിലെ എന്‍ജിനീയര്‍ ഹംദാന്‍ റാഷിദ് അല്‍ മുല്ല പറഞ്ഞു.

സ്റ്റേഷനുകളില്‍ കളിയാരാധകരെ സ്വീകരിക്കുന്നതിനും വഴികാട്ടുന്നതിനും പ്രത്യേക ജീവനക്കാരെയും ഒരുക്കിയിട്ടുണ്ട്. ആവേശം പകരുന്നതിന് കലാപരിപാടികളുമുണ്ട്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന അറബ് കപ്പിനോട് അനുബന്ധിച്ച് രാവിലെ ആറ് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ മൂന്ന് വരെ മെട്രോ സര്‍വീസ് ഉണ്ടാവും. വെള്ളിയാഴ്ച്ച രാവിലെ ഒമ്പതിനാണ് സര്‍വീസ് ആരംഭിക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top