News Desk

2022-01-25 04:42:08 pm IST
ദോഹ: ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരമെന്ന പദവിയില്‍ വീണ്ടും ദോഹ ഇടംപിടിച്ചു. വിവിധ ലോകനഗരങ്ങളെ ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും ആഗോള കുറ്റകൃത്യ-സുരക്ഷാ സൂചിക തയ്യാറാക്കുന്ന നംബിയോ ഡാറ്റാബേസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 

ലോകത്തെ 459 നഗരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് കുറഞ്ഞ കുറ്റകൃത്യനിരക്കിലും ഉയര്‍ന്ന സുരക്ഷയിലും സൂചികയില്‍ ദോഹ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്.

ദോഹയുടെ സുരക്ഷാ സൂചിക 86.17 ഉം കുറ്റകൃത്യസൂചിക 13.83 ഉം ആണ്. അബുദാബി, സാന്‍ സെബാസ്റ്റ്യന്‍, ഷാര്‍ജ, തായ്‌പേയ്, ക്യൂബെക് സിറ്റി, ഫഞ്ചാല്‍, ദുബായ്, സൂറിച്ച് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് മികച്ച ഒമ്പത് സുരക്ഷിത നഗരങ്ങള്‍.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top